രൂപതയെ നിവർന്നുനിന്ന് ഉയർന്നു പൊങ്ങാൻ ജൂബിലി സഹായിക്കണം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ നിവർന്നുനിന്ന് ഉയർന്നു പൊങ്ങാൻ സഹായിക്കുന്നതാകണം രൂപത  റൂബി ജൂബിലി ആഘോഷമെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . രൂപതയിലെ ഇടവകകളിൽ നിന്നുള്ള ശുശൂഷ സമിതി കൺവീനർമാർക്കായി കോട്ടപ്പുറം വികാസ് - ആൽബർട്ടൈൻ ആനിമേഷൻ സെൻ്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

സുവർണ്ണ ജൂബിലിയിലേക്കെത്തുമ്പോഴേക്കും എല്ലാതലത്തിലും കേരളത്തിലെ ഏറ്റവും മികച്ച രൂപതയായി മാറാൻ കഴിയണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . കെആർഎൽസിബിസി ബിസിസി സെക്രട്ടറി ഫാ. ജോൺസൻ പുത്തൻവീട്ടിൽ ക്ലാസ് നയിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ വിഷയാവതരണം നടത്തി. മിനിസ്ട്രി കോർഡിനേറ്റർ ഫാ.ജോയ് കല്ലറക്കൽ   പ്രസംഗിച്ചു.

 വിവിധ ശുശൂഷാ സമിതികൾ നടത്തിയ ചർച്ചകൾക്കും അവതരണത്തിനും അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.സിജോ വേലിക്കകത്തോട്ട്, വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ റവ. ഡോ. ബെന്നി ചിറമേൽ എസ്ജെ , യുവജന സമിതി ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ,കുടുംബ ശുശ്രൂഷസമിതി ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അല്മായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ക്രിസ്റ്റി മരത്തോന്ത്ര,ചാൻസലർ ഫാ. ഷാബു കുന്നത്തൂർ,  മീഡിയ ഡയറക്ടർ ഫാ. ലിജോ താണിപ്പിള്ളി  എന്നിവർ നേതൃത്വം നല്കി.