ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം നിർവ്വഹിച്ചു.

കോട്ടപ്പുറം: കേരള ലേബര്‍മൂവ്മെന്റ് സംസ്ഥാനഘടകത്തിന്റെയും കോട്ടപ്പുറം കിഡ്സിന്റെയും നേതൃത്വത്തില്‍ ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണംചെയ്യുന്ന പരിപാടി കോട്ടപ്പുറം കിഡ്സില്‍ വെച്ച് സംഘടിപ്പിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. പോള്‍ തോമസ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി റവ. ഡോ. ആന്‍റണി കല്ലറക്കല്‍ (വികാരി, സെന്‍റ് മേരിസ് ചര്‍ച്ച്, ലിങെന്‍, ജര്‍മ്മനി) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വീല്‍ചെയര്‍, ശ്രവണ സഹായി, ഡയപ്പേഴ്സ്, എന്നിവ വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 6 പേര്‍ക്ക് സ്വയം തൊഴിലിനായി പശുക്കളെ വാങ്ങാനുള്ള സാമ്പത്തിക സഹായവും നല്‍കി. കിഡ്സ് അസി.ഡയറക്ടര്‍മാരായ റവ. ഫാ ജാപ്സണ്‍ കാട്ടുപറമ്പില്‍, റവ. ഫാ. ജോജോ പയ്യപ്പിള്ളി, കെ.എല്‍.എം പ്രസിഡന്റ് ശ്രീ. വിന്‍സന്റ് ചിറയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ. ഫാ. വര്‍ഗ്ഗീസ് കാട്ടാശ്ശേരി സ്വാഗതവും ശ്രീമതി ഗ്രേയ്സി ജോയ് നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ 50പേര്‍ പങ്കെടുത്തു.