കോട്ടപ്പുറം: രൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനവും, ആസ്ഥാന ദൈവാലയമായ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയം നവീകരിച്ചതിന്റെ വെഞ്ചിരിപ്പ് കർമ്മവും 2023 സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല പിതാവ് നിർവഹിക്കുന്നു. തുടർന്ന് രൂപതയിലെ എല്ലാ വൈദികരോടു കൂടെ ദിവ്യബലി അർപ്പിക്കുകയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടത്തുകയും ചെയ്യുന്നു. അന്നേ ദിവസം രൂപതയിൽ നിന്നും നൽകുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ പതാക സെപ്റ്റംബർ പതിനേഴാം തീയതി ഞായറാഴ്ച രൂപതയിലെ എല്ലാ ഇടവകകളിലും ഉയർത്തുന്നു. തുടർന്നുള്ള ഞായറാഴ്ചകളിൽ രൂപതയിലെ എല്ലാ ഇടവകകളിലും നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ ദിവ്യകാരുണ്യ ദിനമായി ആഘോഷിക്കുന്നു. ദിവ്യകാരുണ്യ ആരാധനയും കുട്ടികൾക്കും യുവജനങ്ങൾക്കും ദമ്പതികൾക്കും ദിവ്യകാരുണ്യ പ്രബോധനവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തുന്നു.
കേരള സഭയിൽ 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സഭ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കാലഘട്ടത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കാനും ദൈവീക പദ്ധതി തിരിച്ചറിഞ്ഞ് നാം പിൻചെല്ലേണ്ട പാതകൾ നിർണായിക്കാനുമുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം പ്രാവർത്തികമാക്കാൻ ദൈവത്മാവിന്റ സഹായത്തോടെ ഒരു നവീകരണ യജ്ഞത്തിന് കോട്ടപ്പുറം രൂപത ഒരുങ്ങുന്നു