രാഷ്ട്രീയ മൂല്യമുള്ള യുവതലമുറയെ വാർത്തെടുക്കണം : ഡോ. അബ്രോസ് പുത്തൻവീട്ടിൽ

പറവൂർ : രാഷ്ട്രീയ മൂല്യമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്ന് കോട്ടപ്പുറം രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. അബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപെട്ടു.
 കോട്ടപ്പുറം രൂപത സി എൽ സി സംഘടിപ്പിക്കുന്ന ഫോർമേഷൻ ക്യാമ്പ് പ്രോഗ്രസ്സിയോ 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

.രൂപതാ സി. എൽ. സി. പ്രസിഡൻ്റ് സാജു തോമസ് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ  രൂപത സി എൽ സി പ്രോമോട്ടർ | ഫാ. ലിനു പുത്തൻചക്കാലക്കൽ,മുൻ മോഡറേറ്റർ  സിസ്റ്റർ ഡോക്ടർ മേരി ആൻ്റോണിയോ എന്നിവർക്ക് സ്വീകരണം നൽകി.സംസ്ഥാന സി എൽ സി പ്രസിഡൻ്റ്  ഷോബി കെ. പോൾ ,  രൂപതാ സി എൽ സി  മോഡറേറ്റർ സിസ്റ്റർ എൽസി ചെമ്മായത്ത്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷീലാ ജോയ് രൂപത ജനറൽ സെക്രട്ടറി ആൻ്റണി കോണത്ത് ക്യാമ്പ് കോഡിനേറ്റർമാരായ ടോമി ആൻ്റണി, ജെസ്മോൻ തോമസ് ഫിറോസ് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.

  ക്യാബിൽ വിവിധ വിഷയങ്ങളിൽ അനിൽ കുരിശിങ്കൽ, യു .സി.ജോയ് , അലക്സ് താളൂപ്പാടത്ത്, ജോജോ മനക്കിൽ എന്നിവർ ക്ലാസുകൾ നയിച്ചു
 ക്യാമ്പിൻ്റെ ഭാഗമായി കലപരിപാടികൾ സംഘടിപ്പിച്ചു.

  വൈകിട്ട് നടന്ന സമാപന സമ്മേളനം രൂപത വികാരി ജനറാൾ മോൺസിഞ്ഞൂർ റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു രൂപതാ ഭാരവാഹികളായ ലൈനൽ ഡിക്രൂസ്  ഷെറിൻ ക്ലീറ്റസ്, ഷൈനി സഞ്ജു, ,സിൽവസ്റ്റർ ടി.പി
  ജോഷി സ്രാബിക്കൽ , യേശുദാസൻ വി.ജി,  ജോൺസൺ വാളൂർ ,  
ലൈജു ജോർജ് ,എന്നിവർ സംസാരിച്ചു.