വെല്ലുവിളികളെ നേരിടാൻ ഭാരത സഭ പ്രാപ്തമാകണം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം : കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ ഭാരത സഭ തയ്യാറാകണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സി സി ബി ഐ ) സ്ട്രാറ്റജിക്ക് പ്ലാനിങ് വർക്ക്ഷോപ്പ് കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ ആമുഖ സന്ദേശം നൽകി. 2033 ലേക്കുള്ള ഭാരത കത്തോലിക്ക സഭയുടെ ശുശ്രൂഷ മാർഗരേഖ സംബന്ധിച്ച ചർച്ചകൾ സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ശുശ്രൂഷ മേഖലകളെ പ്രതിനിധീകരിച്ച് നൂറോളം പേർ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഫാ. ഡോ. ജിജു അറക്കത്തറ, ഫാ. ഷാജ് കുമാർ ഡി., സിസ്റ്റർ ജോസഫൈൻ ഒ പി, എന്നിവർ ക്ലാസുകൾ നയിച്ചു.