കോട്ടപ്പുറം രൂപതയിലെ ഇടവക കേന്ദ്ര സമിതി ഭാരവാഹികൾക്ക് പരിശീലന കളരി നടത്തി

കോട്ടപ്പുറം:കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവക കേന്ദ്രസമിതി ഭാരവാഹികൾക്കും ആനിമേറ്റർ സിസ്റ്റേഴ്സിനും കാപ്പോ (CAPO)പരിശീലന കളരി നടത്തി.കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കാപ്പോ എന്നത് തലവൻ എന്നാണെന്നും തലവൻ നേതാവാണെന്നും നേതാവ് മുൻപേ നടന്ന് നയിക്കേണ്ടവനാണെന്നും ഉദ്ഘാടന സന്ദേശത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് ഉദ്ബോധിപ്പിച്ചു. കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി കേന്ദ്രസമിതി പ്രസിഡൻറ് സിജി ജിൻസൻ എഴുതിയ 'ഈശോയോടൊപ്പം' എന്ന പുസ്തകം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പ്രകാശനം ചെയ്തു. കിഡ്സിന്റെ നേതൃത്വത്തിൽ സർക്കാർ പദ്ധതി പ്രകാരം പാവപ്പെട്ട പെൺകുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി പകുതി വിലയ്ക്ക് കൊടുക്കുന്ന ലാപ്ടോപ്പിൻ്റെ  വിതരണ ണോദ്ഘാടനം ബിഷപ്പ് ഡോ. അംബ്രോസ് നിർവ്വഹിച്ചു.  കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി  ഫാ. സ്റ്റീഫൻ ചാലക്കര ക്ലാസ് നയിച്ചു.  കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിലും കടപ്പുറം ഇടവക സഹ വികാരി ഫാ. ആൻ്റണി തോമസ്,കോട്ടപ്പുറം രൂപത കേന്ദ്ര സമിതി എക്സിക്യൂട്ടീവ് അംഗം  ഷെറിൻ ഷാജു ,കടപ്പുറം ഇടവക കേന്ദ്ര സമിതി പ്രസിഡണ്ട് സിജി ജിൻസൺ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ ഇടവകകളിൽ നിന്നുള്ള എല്ലാ കേന്ദ്ര സമിതി ഭാരവാഹികളും ഇടവക ആനിമേറ്റർ സിസ്റ്റേഴ്സും പങ്കെടുത്തു.