പൗരോഹിത്യ സ്വീകരണം

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഡീക്കൻ ആൻസ് ആൻറണി പല്ലിശ്ശേരി ഏപ്രിൽ 15ന് വൈദികനായി അഭിഷിക്തനാകും. എറിയാട് ഫാത്തിമ മാത പള്ളിയിൽ വൈകീട്ട് 3.30 ന് നടക്കുന്ന തിരുക്കർമ്മമധ്യേ കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും. കോട്ടപ്പുറം രൂപത എറിയാട് ഫാത്തിമ മാത ഇടവക പല്ലിശ്ശേരി ആന്റണിയുടെയും എലിസ ബത്തിന്റെയും മകനാണ്.