മോൺസിഞ്ഞോർ ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം 20 ന്

കോട്ടപ്പുറം : കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വൈകീട്ട് 3 ന് നടക്കും. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യകാർമികനാകും. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമ്മികരായിരിക്കും. കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പ്രവചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര , ലത്തീൻ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദീകരും സഹകാർമികരാകും. ആയിരങ്ങൾപങ്കെടുക്കും.

മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും .കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യപ്രഭാഷണം നടത്തും . പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയായിരിക്കും .ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി ,അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ , ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ ,കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി. കെ. ഗീത, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് , വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ ജിജി പുല്ലയിൽ , കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് , കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും .ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പ്രസംഗം നടത്തും. ,കൗൺസിലർമാരായ എൽസി പോൾ , വി. എം ജോണി , ഫ്രാൻസിസ് ബേക്കൺ, കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ, സിഎസ്എസ് പ്രസിഡൻറ് ജിസ്മോൻ ഫ്രാൻസിസ് , കെസിവൈഎം പ്രസിഡൻറ് പോൾ ജോസ് ,കെഎൽസിഡബ്യുഎ പ്രസിഡൻറ് റാണി പ്രദീപ് കെഎൽഎം പ്രസിഡന്റ് വിൻസന്റ് ചിറയത്ത് എന്നിവരുടെസാന്നിധ്യംഉണ്ടാകും.തുടർന്ന്കലാപരിപാടികളുംനടക്കും.

മെത്രാഭിഷേകത്തിനുള്ള ഗായക സംഘത്തെ സംഗീത സംവിധായകൻ ജെറി അമൽദേവും ഫാ. വില്യം നെല്ലിക്കലുമാണ് നയിക്കുന്നത്. വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പേരാണ് ഗായകസംഘത്തിലുള്ളത്.കോട്ടപ്പുറംസെന്റ്മൈക്കിൾസ്കത്തീഡ്രലിനു മുമ്പിൽ ഒരുക്കുന്ന വിശാലമായ പന്തലിലാണ് മെത്രാഭിഷേക കർമ്മങ്ങൾ നടക്കുക.