കോട്ടപ്പുറം രൂപതാംഗങ്ങളായ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികൾക്ക് കോട്ടപ്പുറം രൂപതയുടെ ആദരവ്

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം : ജനപ്രതിനിധികൾ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . കോട്ടപ്പുറം രൂപതാംഗങ്ങളായ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളായ 44 പേർക്ക്  കോട്ടപ്പുറം രൂപതയുടെ ആദരവ് അർപ്പിക്കാൻ കോട്ടപ്പുറം വികാസ് - ആൽബർട്ടൈൻ ആനിമേഷൻ സെൻ്ററിൽ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ എല്ലാവരുടെയും നന്മയ്ക്കായി പ്രവർത്തിക്കേണ്ടവരാണ്.  സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനിലേക്കും വികസനവും പുരോഗതിയും എത്തുമ്പോഴാണ്  യാഥാർത്ഥ വികസനമെന്നും ബിഷപ്പ് വ്യക്തമാക്കി.

കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ,കിഡ്സ് ഡയറക്ടർ ഫാ.നിമേഷ് കാട്ടാശ്ശേരി, 
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അയ്യമ്പിള്ളി ഈസ്റ്റ് മെമ്പർ ബിനു ബെന്നി,പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഔസേപ്പച്ചൻ ജോസ്, പറവൂർ മുൻസിപ്പാലിറ്റി കൗൺസിലർ എലിസബത്ത് സാൻ്റി, കെആർഎൽസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.ജെ തോമസ്, കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യസമിതി സെക്രട്ടറി നീന സൈമൺ , രാഷ്ട്രീയ കാര്യസമിതി അംഗം അജിത് തങ്കച്ചൻ
എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ജനപ്രതിനിധികളെ ആദരിച്ചു.
കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യസമിതി നേതൃത്വം നല്കി.